പഴയ കാല കാളികാവ് ചരിത്രത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പേരാണ് പള്ളിവാതുക്കല്‍ മെഡിക്കല്‍സ് (pallivathukkal medicals)അവറാച്ചന്‍ ചേട്ടന്റെ(അരിമണല്‍)ഉടമസ്ഥടയില്‍ ..കാളികാവ് കാരുടെ ആദ്യത്തെ മെഡിക്കല്‍ സ്റ്റോര്‍. ) കാളികാവില്‍ നിന്നും നിലംബൂര്‍ റോഡിലേക്ക് തിരിയുന്നതിന്റെ വലതു ഭാഗത്..(പഴയ സിന്ദഗി ഹോട്ടല്‍ നിന്ന സ്ഥാനത്ത്)...കുറച്ചു മാറി രണ്ടു റൂം അപ്പുറത... ്ത് റോഡിലേക്ക് തായിത്തിക്കെട്ടി കൂരി ബീരാന്‍ കുട്ടി യുടെ കൂള്‍ബാര്‍ വിത്ത് സൈക്കിള്‍ ഷോപ്പ് . ഒരു മഞ്ഞ കാ വണ്ടിയും ചുവന്ന അരവണ്ടിയും സൈക്കിള്‍ ഷോപ്പിന്റെ ഐശ്വര്യം ..ഒഴിവു ദിനങ്ങള്‍ ആ വണ്ടിയുമായി മല്ലിടലായിരുന്നു പ്രധാന പരിപാടി....ഇടതു ഭാഗത് (പാക്കറത്തു കെട്ടിടം നില്‍ക്കുന്ന സ്ഥാനത് അപ്പുമാമ യുടെ വീട്..മുന്നില്‍ ഒരു കിണര്‍. നെല്ലിക്ക തിന്നു വെള്ളം കുടിച്ചതു കാരണം എപ്പോഴു മധുരമുള്ള വെള്ളം .മൂന്നുംകൂടിയോടത്തു ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് എന്നും തണലും,തുണയുമായി നിന്നിരുന്ന ഉങ്ങ് മരം ,അതിനോടെ ചാരി
മലയാള മനോരമ ഏജന്‍സി..മോയിദീന്‍ കുട്ടി മാഷുടെ പീടിക മുറി ... നേരെ എതിര്‍ സൈടില്‍ കാളികാവ് പഞ്ചായത്ത് കെട്ടിടവും മതിലും ..അതിനോടെ ചാരി ചൂരക്കുത് അബൂബക്കര്‍ക്കന്റെ പീടിക "ബത്തക്ക, അവിലും വെള്ളം സ്പെഷ്യല്‍" അതിന്റെ അപ്പുറത്ത് എന്റെ ഉപ്പാന്റെ പീടിക, അതിനോടെ ചേര്‍ന്ന് ബസ് വൈറ്റിംഗ് ഷെഡ്,തൊട്ടടുത് അബ്ദുള്ള ക്കന്റെ പച്ചക്കറി പീടിക ,തൊട്ടു പൂന്കുഴി മാന്റെ പീടികയും .കാളികാവില്‍ രണ്ടേ രണ്ടു ജീപ്പ് ..ഒന്ന് m c sons നാരായണേട്ടന്റെ ,മറ്റൊന്ന് കായിക്കരിക്കാരുടെയും ..അന്നത്തെ നാലഞ്ചു
ബസ്സുകള്‍ ,k p c ,...r t c ..,പാട്ട റോഡ്‌വയസ്,യാത്ര ,മേലാക്കം,
താഴെ സ്കൂള്‍ ലേക്ക് പോകുന്ന വഴിയില്‍ mc കളുടെ മുന്നില്‍ കുറച്ചു മാറി
ഒരു വലിയ പാലമരം ...അവിടം മുതല്‍ താഴെ സ്കൂളിന്റെ ഗ്രൌണ്ട് ആരംഭിക്കുന്നു
താഴെ സ്കൂള്‍ ...സിമെന്റ് തേക്കാതെ വെട്ടുകല്ലില്‍ പടുത്തുയര്‍ത്തിയ നീണ്ട ഒരു ഹാള്‍ ..
പരംബ് കൊണ്ട മരച്ചുകെട്ടി ക്ലാസ്സ് റൂം തിരിച്ചിട്ടുണ്ട് ..നിലം അപ്പടി മണ്ണ് ..ഇടക്കിടക്
ഗാന്ധി ജയന്തിക്ക് കൊട്ടടി കൊണ്ട് അടിച്ചു ഉറപ്പിക്കും ..കുറച്ചു കാലം ..പിന്നെ വീണ്ടും പഴയ പോലെ ..മൂന്നും നാലും ക്ലാസുകള്‍ അവിടെ ..വൈകിട്ട് കൂട്ടബെല്ലടിച്ചാല്‍ കാലില്‍ മൊത്തം പൊടിയുമായി ഒരു ഓട്ടം ..മുകളിലെ സ്കൂള്‍ ..വെട്ടുകല്ലുകൊണ്ട് തീര്‍ത്ത മതില്‍ അവിടെയവിടെ അടര്‍ന്നു വീണു പൊട്ടി പൊളിഞ്ഞു ..വെട്ടുകല്ലുകൊണ്ട് ഒതുക്കുകള്‍ ..
അതിനടുത്ത് ഒരു പൂവത്തി മരം ..മതില്ന്റെ നടുക്ക് ആര്‍ച്ച് രൂപത്തില്‍ g u p s kalikavu bazar എന്നെഴുതിയ ബോര്‍ഡ് നേരെ കേറുമ്പോള്‍ ഇടതു ഭാഗത്ത് വട്ടത്തില്‍ വലിയ കിണര്‍.അതിനപ്പുറത്ത് ഇടയിലുടെ ഒരു ചെറിയ വഴി നേരെ പോയാല്‍ ഉപ്പുമാവുണ്ടാക്കുന്ന ഷെഡ് .
നമ്പൂരിയുടെ മതിലിനോടെ ചാരി ഒരുപാട് തേക്കും,പോടുവണ്ണി തൈകളും ..അതിന്റെ ഇലകളാണ് മിക്കവാറും എല്ലാവരുടെയും ഉപ്പുമാവിന്‍ പാത്രം ..
എല് രൂപത്തില്‍ സ്കൂള്‍ കെട്ടിടം ..ഒതുക്കു കേരിചെന്നാല്‍ നേരെ ഒന്നാം ക്ലാസ്സിലേക്ക് ,അതിനോടെ ചേര്‍ന്ന് ഓഫീസ് റൂം ..പ്യൂണ്‍ രാജേട്ടന്റെ ബെല്ലടി കേട്ടാല്‍ വരിവരിയായി സ്കൂള്‍ മുറ്റത്തേക്ക് ..പിന്നെ attension ,standattis..ശേഷം പ്രാര്‍ത്ഥന ..
സ്കൂള്‍ ലീടെരുടെ ചോല്ലിതരല്‍ ഇന്ത്യ എന്റെ രാജ്യമാണ് ..എല്ലാ ഇന്ത്യക്കാരും ....
See More
മലയാള മനോരമ ഏജന്‍സി..മോയിദീന്‍ കുട്ടി മാഷുടെ പീടിക മുറി ... നേരെ എതിര്‍ സൈടില്‍ കാളികാവ് പഞ്ചായത്ത് കെട്ടിടവും മതിലും ..അതിനോടെ ചാരി ചൂരക്കുത് അബൂബക്കര്‍ക്കന്റെ പീടിക "ബത്തക്ക, അവിലും വെള്ളം സ്പെഷ്യല്‍" അതിന്റെ അപ്പുറത്ത് എന്റെ ഉപ്പാന്റെ പീടിക, അതിനോടെ ചേര്‍ന്ന് ബസ് വൈറ്റിംഗ് ഷെഡ്,തൊട്ടടുത് അബ്ദുള്ള ക്കന്റെ പച്ചക്കറി പീടിക ,തൊട്ടു പൂന്കുഴി മാന്റെ പീടികയും .കാളികാവില്‍ രണ്ടേ രണ്ടു ജീപ്പ് ..ഒന്ന് m c sons നാരായണേട്ടന്റെ ,മറ്റൊന്ന് കായിക്കരിക്കാരുടെയും ..അന്നത്തെ നാലഞ്ചു
ബസ്സുകള്‍ ,k p c ,...r t c ..,പാട്ട റോഡ്‌വയസ്,യാത്ര ,മേലാക്കം,
താഴെ സ്കൂള്‍ ലേക്ക് പോകുന്ന വഴിയില്‍ mc കളുടെ മുന്നില്‍ കുറച്ചു മാറി
ഒരു വലിയ പാലമരം ...അവിടം മുതല്‍ താഴെ സ്കൂളിന്റെ ഗ്രൌണ്ട് ആരംഭിക്കുന്നു
താഴെ സ്കൂള്‍ ...സിമെന്റ് തേക്കാതെ വെട്ടുകല്ലില്‍ പടുത്തുയര്‍ത്തിയ നീണ്ട ഒരു ഹാള്‍ ..
പരംബ് കൊണ്ട മരച്ചുകെട്ടി ക്ലാസ്സ് റൂം തിരിച്ചിട്ടുണ്ട് ..നിലം അപ്പടി മണ്ണ് ..ഇടക്കിടക്
ഗാന്ധി ജയന്തിക്ക് കൊട്ടടി കൊണ്ട് അടിച്ചു ഉറപ്പിക്കും ..കുറച്ചു കാലം ..പിന്നെ വീണ്ടും പഴയ പോലെ ..മൂന്നും നാലും ക്ലാസുകള്‍ അവിടെ ..വൈകിട്ട് കൂട്ടബെല്ലടിച്ചാല്‍ കാലില്‍ മൊത്തം പൊടിയുമായി ഒരു ഓട്ടം ..മുകളിലെ സ്കൂള്‍ ..വെട്ടുകല്ലുകൊണ്ട് തീര്‍ത്ത മതില്‍ അവിടെയവിടെ അടര്‍ന്നു വീണു പൊട്ടി പൊളിഞ്ഞു ..വെട്ടുകല്ലുകൊണ്ട് ഒതുക്കുകള്‍ ..
നമ്പൂരിയുടെ മതിലിനോടെ ചാരി ഒരുപാട് തേക്കും,പോടുവണ്ണി തൈകളും ..അതിന്റെ ഇലകളാണ് മിക്കവാറും എല്ലാവരുടെയും ഉപ്പുമാവിന്‍ പാത്രം ..
എല് രൂപത്തില്‍ സ്കൂള്‍ കെട്ടിടം ..ഒതുക്കു കേരിചെന്നാല്‍ നേരെ ഒന്നാം ക്ലാസ്സിലേക്ക് ,അതിനോടെ ചേര്‍ന്ന് ഓഫീസ് റൂം ..പ്യൂണ്‍ രാജേട്ടന്റെ ബെല്ലടി കേട്ടാല്‍ വരിവരിയായി സ്കൂള്‍ മുറ്റത്തേക്ക് ..പിന്നെ attension ,standattis..ശേഷം പ്രാര്‍ത്ഥന ..
സ്കൂള്‍ ലീടെരുടെ ചോല്ലിതരല്‍ ഇന്ത്യ എന്റെ രാജ്യമാണ് ..എല്ലാ ഇന്ത്യക്കാരും ....
See More
see മോര്‍ എന്നതിന് ശേഷം ഒന്നും ഇല്ല ,കാണാത്തതോ അതോ അതങ്ങനെ തന്നെയാണോ ?എന്തായാലും ഇനിയും ഒരു പാട് മുന്നോട്ടു പോകാനുണ്ട് ,സ്വല്‍പ്പം അഹങ്കാരം ഒക്കെ ഉള്ള ആളായിരുന്നു ഞാന്‍ ,കമന്റ് ഇട്ടു കഴിഞ്ഞപ്പോള്‍ ആണ് അങ്ങനെയുള്ളവര്‍ക്ക് പ്രവേശനമില്ല എന്നാ ബോര്‍ഡ് കണ്ടത് ,,ആശംസകള്‍
ReplyDeleteഇനിയും വരട്ടെ സ്നേഹിതാ
ReplyDeleteഅഷറഫ് ..
ReplyDeleteകാളികാവിന്റെ ചരിത്രം വായിച്ചു ...
മ്മടെ കൊമ്പന്റെ നാടാ ....
ഏതാണ്ട് എന്റെ നാടിന്റെ ഒരു സ്റ്റൈല്‍ ആയതോണ്ട്
അവിടുത്തെ ദൃശ്യങ്ങള്‍ ഇത് വായിക്കുമ്പോള്‍ ഇങ്ങിനെ ഒന്നൊന്നായി
എന്റെ മനസ്സില്‍ തെളിഞ്ഞു ..
അക്ഷര തെറ്റുകള്‍ കളഞ്ഞു വൃത്തിയാക്കി ഒന്ന് റീ പോസ്റ്റ് ചെയ്‌താല്‍
നല്ല വായനാ സുഖം കിട്ടും ... ആശംസകള്‍
(ഇനി പോസ്റ്റ് ഇടുംബം ഞമ്മളെ ബിളിക്കാന്‍ മറക്കണ്ട ... )
കമെന്ട്ടിട്ട എല്ലാവര്ക്കും നന്നിണ്ട് ട്ടോ ..വേണുവേട്ടാ തീര്‍ച്ചയായും വിളിക്കും ..വരണം ..നന്ദി
ReplyDelete