ആഗ്രഹങ്ങളും , മോഹങ്ങളും, സ്വപ്നങ്ങളും പേറി,
യുവത്വത്തിന്റെ ചൂടും കൊണ്ട് , ...
പെട്രോ ഡോളറിന്റെ മായവലയം കണ്ടു വന്നണഞ്ഞു ,
ഗെതികിട്ടാ പ്രേതം കണക്കെ പ്രവാസിയായ് അലയവേ ,
ഏറെ കൊതിച്ചിട്ടും ചിലന്തി വല
കെണിയില്‍ നിന്നു തലയൂരാന്‍ പാടുപ്പെട്ടു ,
ഹൃദയം നുറുങ്ങുന്ന വേദനകള്‍ കടിച്ചമര്‍ത്തി
അര്‍ദ്ധരാത്രികള്‍ നിദ്രാ വിഹീനങ്ങളായി ,
നെടുവീര്‍പ്പുകള്‍ തേങ്ങലായി തലയിണ
മന്ത്രം കേള്‍ക്കാന്‍ കൊതിച്ചു കാലം കഴിച്ചു
ആരെയൊക്കെയോ പഴിച്ചു ഇന്നലെകള്‍ കഴിഞ്ഞു .. .
ഷുഗറും ,പ്രഷറും ,കൊളസ്ട്രോളും പിന്നെ തടിയനെന്ന പ്രമാണിത്തം പേറി വീടു കേറിടവേ ,പിന്നില്‍ നിന്നാരോ ചോദിച്ചു ..
'നിന്റെ ജീവിതം കൊടുത്തു നീയെന്തു നേടി' ..?
ഇരുനില കെട്ടിടത്തിന്‍ മുകളിലേക്ക് ചൂണ്ടി സംതൃപ്തി യടഞ്ഞു
പുത്തന്‍ കാറില്‍ ചാരി ക്കിടക്കവേ ഹൃദയം മൊഴിഞ്ഞു ...
എല്ലാം നേടി ..ഇനി ..???...
ഒരാത്മഗതം ..
വയ്യ മടുത്തു ...എല്ലാം നിറുത്തി .. ഇനി വയ്യ
"സ്വസ്തമായോന്നു ജീവിക്കണം" ...
പിന്നില്‍ നിന്നാരോ പൊട്ടിച്ചിരിക്കുന്നു ,ഒരു കളിയാക്കി ചിരി
പൊട്ടന്‍ !!എവിടെ നിനക്കിനി ജീവിക്കാന്‍ ജീവിതം..!!!
"ജീവിക്കാന്‍ നിനക്കെവിടെ ജീവിതം ബാക്കി"....?
കണ്ണ് നിറയവേ , നെഞ്ച് പിടയവേ ,ഹൃദയ തുടിപ്പുകള്‍ നിശ്ചലമാകവേ ..
പിന്നെയു മാരൊക്കെയോ
തമ്മില്‍ പറയുന്നൂ
എല്ലാംപെട്ടന്നായിരുന്നു ...അറിയിക്കെണ്ടവരെയൊക്കെ'..

ഹൃദയത്തില്‍ കൊള്ളുന്ന വരികള്‍
ReplyDeleteപ്രവാസ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥാ കവിതാ സകലങ്ങളിലേക്ക് മറ്റൊരേട്... ആശംസകള്‍
ReplyDeletegood
ReplyDeleteപ്രാവസത്തിന്റെ പ്രയാസങ്ങൾ
പ്രവാസിയുടെ ജീവിതം ഇങ്ങിനെയാണ് ...
ReplyDeleteഎല്ലാം തീര്‍ന്നു വരുമ്പോള്‍ അവന്റെ പുറകില്‍ ആ ചോദ്യം കാണും
എവിടെ നിനക്കിനി ജീവിക്കാന്‍ ജീവിതം ...!!!
"ജീവിക്കാന്‍ നിനക്കെവിടെ ജീവിതം ബാക്കി" ...
ഇക്കാ മനസ്സിൽ തറച്ചു ഇക്കാ. ഇന്നിനി മുഴുവൻ ഇതിന്റെ ഓളം മനസ്സിലുണ്ടാവും, ആദ്യം വായിക്കുന്ന പോസ്റ്റാ ഇത്. പ്രവാസത്തിനെ കുറിച്ച് വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും ആയ ഒരുപാട് കാര്യങ്ങൾ എല്ലാം, കൂടി വളരെ കുറഞ്ഞ വാക്കുകളിൽ വിസ്തരിച്ച് പറഞ്ഞ് തന്നു. ആശംസകൾ.
ReplyDeleteഎല്ലാവര്ക്കും ഹൃദയത്തില്‍ തട്ടിയ നന്ദി ...സ്നേഹത്തിന് ...ഉപദേശത്തിന് ..സന്തോഷിപ്പിച്ചതിനു ..
ReplyDeleteഹൃദയത്തില്‍ തട്ടുന്ന വരികള്‍ ...!!
ReplyDelete"ജീവിക്കാന്‍ നിനക്കെവിടെ ജീവിതം ബാക്കി"....?
ReplyDeleteഓരോ പ്രവാസിയോടും അകാല വാര്‍ധക്യം ബാധിച്ച പ്രതി ബിംബം ഒടുവില്‍ ബാക്കിയാക്കുന്ന ചോദ്യം.....
നന്നായി എഴുതി ....ആശംസകള്‍ .......
മനസ്സിലാവുന്നു., പ്രവാസിയുടെ ഹൃദയവ്യഥകൾ.....
ReplyDeleteഅതെ നമ്മള്‍ പ്രവാസികള്‍ മെഴുക് തിരികള്‍ പോലെയാണ്..മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ വേണ്ടി സ്വയം ഉരുകുന്നവര്‍ ...നല്ല അവതരണം ആശംസകള്‍
ReplyDelete