Wednesday, November 2, 2011

kauthuka karamaya nabi vachananghal.sahihul bukhariyilullathu..

അബു ഹുറൈറ(റ) നിവേദനം ..നബി (സ )അരുളി : കോഴി കൂവുന്നത് കേട്ടാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിച്ചു കൊള്ളുക.കാരണം കോഴി
ഒരു മലക്കിനെ കണ്ടിടുണ്ടായിരിക്കും.എന്നാല്‍ കഴുദ കരയുന്നത് കേട്ടാല്‍ പിശാചില്‍ നിന്ന്
രക്ഷ ലഭിക്കുവാന്‍ അല്ലാഹുവിനോട് നിങ്ങള്‍ പ്രാര്‍ത്ഥിച്ചു കൊള്ളുക.കാരണം കഴുദ പിശാചിനെ
കണ്ടിട്ടുണ്ടായിരിക്കും...സഹിഹുല്‍ ബുഖാരി (ഹദിസ് നമ്പര്‍:3303 ).

Tuesday, November 1, 2011

aslamu alaikkum paranjhu thudangiyathu..

അബു ഹുറൈറ (റ) നിവേദനം ..നബി (സ )അരുളി: അള്ളാഹു ആദമിനെ സൃഷ്ടിച്ചു .അദ്ദേഹത്തിന്റെ നീളം 60 മുഴമായിരുന്നു.ശേഷം അള്ളാഹു പറഞ്ഞു :നീ പോയിട്ട് മലക്കുകള്‍ക്ക് സലാം ചൊല്ലുക.എങ്ങിനെയാണ്‌ അവര്‍ മറുപടി പറയുന്നതെന്ന് നീ ശ്രദ്ദിക്കുക.അത് തന്നെയായിരിക്കും നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യം.ആദം നബി (അ)അവരോട്‌ അസ്സലാമു അലൈക്കും എന്ന് പറഞ്ഞു .അപ്പോള്‍ അവര്‍ പറഞ്ഞു  അസ്സലാമു അലയ്ക്ക വരഹ്മത്‌ല്ലാഹി എന്ന് .അതായത് വരഹ്മതുള്ളഹി എന്ന് അവര്‍ വര്ടിപിച്ചു .സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരെല്ലാം ആദമിന്റെ രൂപത്തിലായിരിക്കും .അവരുടെ വലിപ്പമോ അത് ഇന്നു വരേയ്ക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ് .(സഹിഹുല്‍ ബുഖാരി,ഹദിസ് നമ്പര്‍ 3326 )