Sunday, November 13, 2011

ezhthukaarkku..

എഴുത്തുകാര്‍ക്ക് ചില ഉപദേശങ്ങള്‍ ..
എന്തെങ്കിലും എങ്ങിനെയെങ്കിലും എഴുതാതിരിക്കുക,
എഴുതുന്നത്‌ മനസ്സില്‍ തട്ടിയാവുക എന്നാല്‍ വായനക്കാരുടെ മനസ്സിലും തട്ടും,
അനുഭവത്തില്‍ നിന്നായാല്‍ അറിവ് കൂടും ...അനുഭവം ഏറ്റവും വലിയ ഗുരുനാഥന്‍,
ഭാവനയാവാം കള്ളമാവരുത്...ഉപദേശമാവാം ഉപദ്രവമാകരുത് ,
... ... സ്നേഹമാവാം നിന്ദയാവരുത്, ഉദ്ദേശം നന്മയാവണം , ..നാശമാവരുത്..
അറിവ് ആരില്‍നിന്നുമാവാം..അറിയാനുള്ള ആഗ്രഹം മാത്രം മതി ..
അത്യാര്‍ത്തി അറിവിന്‌ വേണ്ടി മാത്രമാക്കുക ..
ഒരനുഭവം ഒരുപാട് അറിവാക്കി മാറ്റുക
വായന വിദ്യയുടെ താക്കോല്‍.ആ താക്കോല്‍ എപ്പോഴും തുടച്ചു മിനുക്കുക
ആ തിളക്കമാവും നിങ്ങടെ ജീവിതം, ജീവിതം നന്മക്കായി മാത്രം,
ഹൃദയം വിശാലമാക്കു ...എഴുത്ത് താനേ വരും .