Wednesday, December 21, 2011

ഓര്‍ക്കാ പുറത്ത്‌ ...

                 പ്രവാസതിനിടയിലെ ഓരോഴിവുകാലം ..
നാട്ടു കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി കൂട്ടുകാരുമായി 'കത്തിയടിച്ചിരിക്കുമ്പോള്‍'  
ഓര്‍ക്കാപുറത്തുണ്ടായ ഒരു   പരിപാടി..ഊട്ടിയിലേക്ക് ഒരു ടൂര്‍ ,അതും ബൈക്കില്..
 കൂട്ടുകാരോട് പറയേണ്ട താമസംഎല്ലാവരുംറെഡി ,ഏറെസമ്മതം.
സാഹസികതയോടുള്ള ഇഷ്ടവുംകുറച്ചുവീരത്തരവും പേറി .... 
 നാല് ബൈക്കുകളിലായി ഞങ്ങള്‍  യാത്ര തുടങ്ങിയപ്പം നേരം ഒരുപാട്  ഇരുട്ടി .
സകലമാന കുറുക്കു വഴികളും താണ്ടിവഴിക്കടവില്‍ എത്തുമ്പോള്‍ രാത്രി ഒന്‍പതര ..
കുറച്ചു വിശ്രമിച്ചു ഭക്ഷണം കഴിച്ചുകഴ്ഞ്ഞപ്പോള്‍ യാത്രക്ക് ഭയങ്കര ഉഷാര്‍ .
ഒന്നുംകൂടെ ഉഷാരാവാന്‍ ഒരു പുകയും വിട്ടു  ഞങ്ങള്‍  വീണ്ടും യാത്ര തുടര്‍ന്നു
                                                          കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയായ
നാടുകാണി ചുരം ...റോഡിനു അപ്പുറവും ഇപ്പുറവും കാട്ടു മരങ്ങള്‍ തിങ്ങി നിറഞ്ഞു പകല്‍ പോലും നിശബ്ദദയും,പേടി പെടുത്തുന്ന അന്തരീക്ഷവും..ആകെ കൂരാ കൂരിഇരുട്ട് .
ബൈക്കിന്റെ ഹെഡ് ലയിറ്റില്‍ നിന്നുള്ള വെളിച്ചവും ഒപ്പം  ബൈക്കിന്റെ ഇരമ്പലും മാത്രം ഇടയ്ക്കിടയ്ക്ക് ഓരോ വണ്ടികള്‍ ചുരം ഇറങ്ങി വരുന്നതൊഴിച്ചാല് ആകെ പേടി പെടുത്തുന്ന  നിശബ്ദധ.‍
                                                            ഞങ്ങള്‍ ചുരം ഏകദേശം പകുതി പിന്നിട്ടു കാണും ..
ദുരെ നിന്നും ഒരു ടാറ്റ സുമോ വന്നുഞങ്ങളെ കൈകാണിച്ചു  നിറുത്തി 
പിന്നെ അപേക്ഷ സ്വരത്തില്‍ ഡ്രൈവര്‍ പറഞ്ഞ്ത് കേട്ട്ഞങ്ങള്‍ ശരിക്കും ഞെട്ടി .
"നിങ്ങള്‍ മുന്നോട്ടുപോകരുത് അടുത്ത വളവില്‍ ആനയുണ്ട് "
 ഒരാനയല്ല രണ്ടാനയുംഒരു കുട്ടിയും ...ന്റെപടചോനെ!!!വയട്ടിനകത്തു നിന്നും  ഒരുആളല്‍,
നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. കഴിച്ച ഭക്ഷണമൊക്കെആവിയായി പോയ പോലെ 
അതുവരെ  വീമ്പിളക്കിയിരുന്ന ഞങ്ങളെയെല്ലാം ധൈര്യം അപ്പാടെ ചോര്‍ന്നു തുടങ്ങി .
പോകുന്ന പോക്കില്‍ വഴിയില്‍ ആനയെ  കണ്ടിരുന്നെങ്കില് നല്ല രസമായിരുന്നു ‍ എന്നൊരാള്‍  ധൈര്യത്തില്‍ പറഞ്ഞപ്പോ അതിത്രപെട്ടന്ന്  അറം പറ്റുമെന്ന്  ഒരിക്കല്‍  പോലും വിജാരിച്ചില്ല. ഞങ്ങള്‍ക്കറിയാം ആനക്ക്  ഏറ്റവും ദേഷ്യമുള്ളതും വേരുപ്പുള്ളതുമായ
 ഒരു ശബ്ദമാണ് മോട്ടോര്‍ സൈക്കിളിന്റെത് ..അവരുടെ അടുത്ത്  കൂടി പോയാല്‍ 
പ്രതികരണംഉറപ്പു .ഈതിരിച്ചറിവ് ശരിക്കും ഞങ്ങളില്‍ ഉള്ക്കിടിലമുണ്ടാക്കി .
ഇനിയെന്ത് ചെയ്യും മടങ്ങിയാലോ ..ആലോചിക്കാന്‍നേരമില്ല ചിലപ്പോള്‍ 
ആ വളവും കഴിഞ്ഞു ആനകള്‍ ഞങ്ങടെ അടുത്തെത്താം..അപ്പോഴാണ്‌ താഴെ നിന്നും ഒരു ലോറിവരുന്നതു കണ്ടത്.മുങ്ങിച്ചാവാന്‍ പോകുന്നവന്റെ കയ്യില്‍ 'മറ്റവന്‍ ' കിട്ടിയപോലെ.
ഞങ്ങള്‍ വണ്ടി  കൈകാട്ടിനിറുത്തി ഡ്രൈവേരോട് കാര്യം പറഞ്ഞു
.പിന്നെ ലോറിക്ക് പിന്നാലെ മെല്ലെ മെല്ലെ നീങ്ങി തുടങ്ങി  ..അങ്ങകലെ
കാട്ടുചോലക്കരികില് ‍വളവില്‍ 
മണ്ണില്‍ കുളിച്ചു ഒരു ഗജവീരന് ,
‍തൊട്ടടുത്ത്‌ ഗജവീരത്തി ,തള്ളയുടെ
തുമ്പി കയ്യിനോട് ചാരി കുഞ്ഞുകുട്ടന്‍..
ഒന്നേ നോക്കിയുള്ളൂ അപ്പോഴേക്കും 
ലോറി ആനക്ക് അടുതെത്തി ഡ്രൈവര്‍ ഞങ്ങള്‍ക്ക് പോകാന്‍ പാകത്തിന്
 പരമവധി ആനക്ക് അടുപിച്ചു വിട്ടു,
ഞങ്ങള്‍ വണ്ടി സ്പീഡ് കൂട്ടി ആനയെ മറികടന്നു .
 കുറെ ദൂരം പോയി വണ്ടിനിറുത്തി
വിറയല്‍ മാറ്റി 
ലോറി ഡ്രൈവര്‍ക്ക് ഒരുപാട് നന്ദി പറഞ്ഞു  വീണ്ടും യാത്ര  തുടര്‍ന്ന് . ഏറെ ദുരം പോയില്ല
ഒരു ടൂറിസ്റ്റ് ബസ്സ്‌ വന്നു ഞങ്ങള്‍ക്ക് നിറുത്താന്‍ സിഗ്നല്‍ തന്നു ..വീണ്ടും ഞങ്ങടെ ചങ്കില്‍ കുത്തിയ വിവരം .."അടുത്ത രണ്ടു വളവു കഴിഞ്ഞാല്‍ ഒരുകൂട്ടം ആനകളുണ്ട് "
സുക്ഷിക്കുക ..!!പറഞ്ഞത് കേട്ട് ഞങ്ങള്‍ അമ്പരന്നു .
തമ്പുരാനെ.. ഇന്നെന്താ ആനകളെ സംസ്ഥാന സമ്മേളനോ  .. ?അതോ 'വീരശൂര പരാക്രമികള്‍' എന്ന് സ്വയം വിശേഷി പിക്കുന്നവരെ നേരില്‍  കണ്ടിട്ട് തന്നെ കാര്യം എന്നു തീരുമാനിച്ചോ ?അലെങ്കില്‍  വല്യ വര്‍ത്താനം പറഞ്ഞതിന്
പടചോന്റെട്തുന്നുള്ള താക്കിതോ ...?പോന്നപ്പോള്‍ ആരെയാണാവോ കണി കണ്ടേ ..?ഈ നട്ടപാതിരക്കു മനുഷ്യനെ മെനക്കെടുത്താനായികൊണ്ട് .മനസ്സില്‍ കേറിവരാന്‍ തുടങ്ങി . വീണ്ടും പഴയ  ലോറിക്ക് പിന്നില്‍ ഇങ്ങിനെ  പോകുമ്പോള്‍ അങ്ങകലെ ലൈറ്റില്‍ ആനകള്‍ കേറിപോകുന്ന കാഴ്ച ..സുന്ദരമാന്നെങ്കിലും അപ്പോള്‍ ഒരുള്‍ക്കിടിലം. എന്റെ ബൈക്കോടിക്കുന്ന സുഹൃത്തിനോട് ഞാന്‍ ചെവിയില്‍ പറഞ്ഞു .."ഇനി തൊപ്പി കൊടോളം വട്ടത്തില്‍ മാസം കണ്ടാലും രാത്രിയില്‍ ,അതും ബൈക്കില്‍ ഈ പരിപാടിക്കില്ല മോനെ" .പിന്നെ ലോറികാരോട് സലാം പറഞ്ഞു  കത്തിച്ചു വിട്ടു ഗൂടല്ലുരില് ‍ എത്തി. പിറ്റേന്ന് മഞ്ഞു പെയ്തു ,കോട മൂടി സുന്ദരമായ പുലര്‍കാലത്ത്
വീരപ്പനും സഖാക്കളും അതിലേറെ കാട്ട് മൃഗങ്ങളും വിഹരിക്കുന്ന തോപ്പക്കാട് വഴി വീരതയോടെ  ഊട്ടി തേടി ഞങ്ങള്‍ ...