Tuesday, February 21, 2012

മന്കുണ്ടിലെ പ്രേതം

                                പുല്ലങ്ങോട് ഗവണ്മെന്റ്  ഹൈ സ്കൂള്‍ !!!


              കുന്നിന്‍ മുകളില്‍ ഏറെ സുന്ദരമായ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ 
 ഇംഗ്ലീഷ് അക്ഷരമാലയിലെ ' H ' ആകൃതിയില്‍ വിശാലമായ മുറ്റമുള്ള കലാലയം . 
ക്ലാസ് മുറിയില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ പശ്ചിമ ഘട്ട മലനിരകള്‍ തല
ഉയര്‍ത്തി മഴ മേഘങ്ങള്മായി   സൌഹൃദം പങ്കുവെക്കുന്ന നയന മനോഹരമായ കാഴ്ചകള്‍..അകലെ ഉയരത്തില്‍ നിന്നും കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം
ഒരു വെന്ണ്ണ്‌‍മേഘ കീറൂ പോലെ..ഇടയ്ക്കിടയ്ക്ക് സൂര്യന്‍ മഴക്കാറുമായി ഒളിച്ചു കളിക്കുന്നു .താഴെ നോക്കെത്താ ദൂരത്തോളം വനം ...അതിനടുത്തു റബ്ബര്‍ എസ്റ്റേറ്റ്‌ ,
കുന്നുകളും താഴ്വരകളും മലകളുമായി പരന്നു കിടക്കുന്ന റബ്ബര്‍ മരങ്ങള്‍...
ഇടയ്ക്കിടയ്ക്ക് തേക്കും വീട്ടിയും മറ്റു കാട്ടുമരങ്ങളും ഒപ്പം കാട്ടുമൃഗങ്ങളുടെയും
സംഗമ ഭൂമി  . താഴെ കശുമാവുകളാല്‍ നിറഞ്ഞ കുത്തനെയുള്ള നിലം ..ഇവിടമാണ്
ഞങ്ങടെ കൂത്തമ്പലം അഥവാ കുതിരകളി കേന്ദ്രം .പഠനത്തേക്കാള്‍ പമ്പരം ഏറ്‌,
അണ്ടിക്കളി, കൊട്ടിക്കളി ,സാറ്റ് കളി ,കുട്ടിയും കോലും ,ഇത്യാതി കളികളുടെ കൂത്തരങ്ങു
കേന്ദ്രം ... ഞങ്ങളെ പോലെയുള്ള  കൊസ്രാ കൊള്ളികളുടെ കൂത്തമ്പലം .
  
സ്കൂളില്‍ അണ്ടിതോട്ടം ഞങ്ങള്‍ കുട്ടികള്‍ക്ക് തീറെഴുതി തന്നതിനാല്‍
അണ്ടിക്ക് പൈസ വേണ്ട .പറങ്കി മുചിക്ക് ചോട്ടില്‍ നേരെത്തെ പോയി
ആരും കാണാതെ 'പൊക്കിയാല്‍' മതി ..യൂനിഫോം അണ്ടിക്കറയാല്‍ സുലഭം ..
ഉമ്മന്റെ വക ചീത്ത സുല സുലഭം .. അണ്ടിക്കളി അതി ഗംഭീരം ..പഠിത്തം കമ്മി കളി കളിയോട് കളി ... ജീവിതം ജോളി ..പരീക്ഷക്ക്‌ തോല്‍വി ജോര്‍.ജോറോട് ജോര്.‍
                           സ്കൂളില്‍ ഷിഫ്റ്റ്‌ ആയതിനാല്‍ ഉച്ചക്ക് ക്ലാസ്‌ കഴിഞ്ഞു വീട്ടില്‍ ...
പിന്നെയും കളി എന്ന പരിപാടിയിലേക്ക് പോകാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായം ,
കൈത്തൊഴില്‍ പഠിക്കാന്‍ പറഞ്ഞു വിടുക എന്ന ക്രൂര കൃത്യം തന്നെ ചെയ്തതിനാല്‍   
 എന്നും ഉച്ചമുതല്‍ ഇരുട്ടുന്നത് വരെ ടൈലര്‍ ഷോപ്പില്‍ അടയിരിക്കനായിരുന്നു വിധി .‍


                               ഇങ്ങിനെ ജീവിതം  ജോളി യായും ,ജോലിയായും  പോകുന്ന കാലത്ത്
ഒരു ദിവസം കടയില്‍ എന്തോ തിരക്ക് കാരണം സമയം ഏറെ വൈകി ..രാത്രി
സാധാരണ വൈകിയാല്‍ ബസ്സിലാന്നു കളികാവിലേക്ക് പോവുക ..അന്ന് ബസ്സും കിട്ടിയില്ല.ഒറ്റയ്ക്ക് പോകാതിരിക്കാന്‍ ഒരുപാട് നേരം ആരെങ്കിലും
അങ്ങോട്ടുപോകുന്നുണ്ടോ എന്നും നോക്കി നിന്ന് വീണ്ടും വൈകി .ഏറെ കാത്തു രക്ഷയില്ലാതെ മെഴുതിരിയും തീപ്പെട്ടിയും വാങ്ങി നടന്നു .കൂരി കയറ്റം വരെ
 'വള്ളിമ്മലെ വെളിച്ചം ' പിന്നെ 'ഇരുട്ടിന്റെ ഇരുട്ട് 'അറിയാന്‍ തുടങ്ങി .
വഴിയിലെങ്ങും ഒരാളുടെയും പൊടിപോലുമില്ല കണ്ടു പിടിക്കാന്‍  .
ഇറക്കം മുതല്‍ മെഴുകുതിരി കത്തിച്ചു .ഒറ്റക്കാണന്ന തോന്നല്‍ കാരണം
മനസ്സില്‍ വല്ലാത്ത പേടി .
തലേന്ന് കൂട്ടുകാരന്‍ പറഞ്ഞ' കളിയംകാട്ടു നീലി 'എന്ന സിനിമ കഥ മനസ്സില്‍ തികട്ടി വരാന്‍ തുടങ്ങി ..തുറിച്ചു കണ്ണുകള്‍..പല്ലുകള്‍ നീണ്ടു ..മുടി കെട്ടഴിച്ചു.. കൈ നിറയെ 
നീണ്ട നഖങ്ങളൂമായി  യക്ഷി മുന്നില്‍ വന്നു നിന്ന പോലെ ..ഹൃദയം പട പടാ
 മിടിക്കാന്‍ തുടങ്ങി...കുറച്ചു ദൂരെ പണ്ട് മണ്ണിടിഞ്ഞു വീണു മൂന്നാലുപേര്‍ മരിച്ച  സ്ഥലം ..
കുപ്രസിദ്ധമായ മന്കുണ്ട് ...
പകല്‍ പോലും അതിലൂടെ പോകുന്നത് പേടി ..പിന്നെ രാത്രി പറയണോ ?
മന്കുണ്ട് മനസ്സില്‍ നിറയാന്‍ തുടങ്ങി ..ഇനി കുറച്ചു ദൂരം ..
                 കയ്യില്‍ മെഴുതിരി കത്തുന്നു ...കേടാതിരിക്കാന്‍ തീപ്പെട്ടി കൈകുള്ളില്‍ തന്നെ വെച്ചിട്ടുണ്ട് ..മന്കുണ്ടിനും കയറ്റത്തിനും ഇടയില്‍ കുറച്ചു പാടം.
വിജനമായ സ്ഥലം...പേടി കാരണം  ഇടയ്ക്കിടയ്ക്ക് ബാക്കിലെക്കും
പിന്നെ മുന്നിലേക്കും നോക്കി  നടക്കുകയാണ് .. പാടം കഴിഞ്ഞു ..
മണ്ണിടിഞ്ഞ സ്ഥലത്തിനടുത്ത് കുഴിയില്‍ നിന്നും പോക്കാന്‍ തവളകളുടെ
 ശ്രുതി തെറ്റതെയുള്ള സംഗീത  കച്ചേരി .. എവ്ടെ നിന്നോ  നായയുടെ
മോങ്ങല്‍ .. ചീവിടുകളുടെ ആരോഹണ അവരോഹണ മല്‍സരം ...
ഞാന്‍ നടത്തത്തിന്   സ്പീട് കൂട്ടി ..അവിടെമാകെ കുണ്ടും കുഴിയും
 ആകെ ചളിക്കുളം..എവിടെയോ ചിലങ്കയുടെ  ശബ്ദം...തോന്നലാണോ ..അറിയില്ല .
ഹൃദയ മിടിപ്പ് വീണ്ടും കൂടി ..കുറച്ചു കൂടി നടത്തത്തിന് വേഗത കൂട്ടി ..അറിയാവുന്ന എല്ലാം ചൊല്ലി ..പടച്ചോനെ മനസ്സില്‍ വിചാരിച്ചു പിന്നെയും കുറച്ചു ദൂരം പോയി കാണും ..
                ...പെട്ടന്ന്

       മുകളില്‍ നിന്നിം ശ് ശ് ശ് ശ് ശ് ശ് ...പ് ദദോ ..ഒരു ഭയാനക ശബ്ദം താഴേക്കു  ..
ആകാശം ഇടിഞ്ഞു പൊളിഞ്ഞു വിഴുന്ന പോലെ ... ഞെട്ടി തരിച്ചു ഞാന്‍..ഒരു വിറയല്‍ .. .ഒരു ആളല്‍ ..പേടികൊണ്ട് കാലിനടിയില്‍ നിന്നും വിറയല്‍ കൂടി കൂടി വരുന്നു .
 മുന്നിലേക്കും പിന്നിലേക്കും നോക്കി ഒന്നും കാണാനില്ല ..ഞാന്‍ എന്നെത്തന്നെ മറന്ന പോലെ ,പെട്ടന്ന് കയ്യിലിരുന്ന തീപ്പെട്ടിയിലേക്ക് മെഴുക് തിരിയില്‍ നിന്നും തീ ആളി ..
തീപ്പെട്ടി  കത്തി കൈപൊള്ളി .. മെഴുതിരിയും തീപ്പെട്ടിയും ഞാനറിയാതെ എവ്ടെക്കോ തെറിച്ചു ..ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥ .
എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് രണ്ടു മിനിറ്റ് ..പിന്നെ മുന്നും പിന്നും നോക്കാതെ
ഒറ്റ ഓട്ടം .എവ്ടെയോക്കെയോ തട്ടി തടഞ്ഞു  വീണു ..എനിട്ടു വീണ്ടും ഓടി ..
ഗയിറ്റും പടിയില്‍ എത്തിയപ്പോള്‍ വീട്ടിലേക്കുള്ള വഴിയിലൂടെ കുറച്ചു പേര്‍
ടോര്‍ച്ചും തെളിച്ചു ...അവരോടൊപ്പം ഞാനും ..
       പിന്നീട് ഞാനറിഞ്ഞു ..ആകാശം പതിവിലും സുന്ദരമായി അവിടെ തന്നെയുണ്ട് .
മുകളില്‍ നിന്നും താഴേക്ക്‌ വന്നത് മറ്റൊന്നുമല്ല ..ഒരു കമുങ്ങിന്‍ പട്ട .
തൊട്ടടുത്ത കമുങ്ങുകളില്‍ ഉരസി താഴേക്ക്‌ വന്ന ഒച്ചയാ ഞാനാ കേട്ടത് .
നട്ട പാതിരാക്ക് കമുങ്ങന്മാര്‍  എനിക്കിട്ടു തന്ന ഒരു സുന്ദരന്‍ പണി ..

                 

8 comments:

 1. മന്കുണ്ടും ഒവുപാലവും അതാ ഇത് വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത്

  ReplyDelete
 2. ഹിഹിഹി.. ബേജാറായി വിജനമായ സ്ഥലത്തൂടെ നടന്നാല്‍ അങ്ങനെ പലതും തോന്നും. പ്രേതമായും പിശാചായും ആരോ ഒളിച്ച്‌ നില്‍ക്കുന്നത്‌ പോലെയെല്ലാം തോന്നും. ഈ ഒാര്‍മ്മക്കുറിപ്പ്‌ രസിച്ചു. ഇത്തരത്തിലുള്ള അനുഭവങ്ങളില്ലാത്ത ആരാണുള്ളത്‌ ഭായ്‌,,,

  ReplyDelete
 3. അനുഭവം ..അതല്ലേ എല്ലാം ...?..നന്ദി മൂസക്ക ..മോഹിയുധീന്‍ ..കാണാന്‍ വന്നതിനു നന്ദി ..

  ReplyDelete
 4. ഇത്തരം അവസ്ഥയില്‍ ആദ്യം മുള പൊട്ടുന്നത് ഭയം തന്നെ ...
  ആയതിനാല്‍ ഒരു അന്വേഷണത്തിന് തല്‍സമയം മുതിരില്ല ..
  പിന്നീട് ബുദ്ധി ഉപയോഗിച്ച് വിശകലനം നടത്തുമ്പോള്‍ ആണ് കാര്യങ്ങളുടെ തിരിച്ചറിവ് ഉണ്ടാകുന്നതും സ്വയം ചമ്മിയ ഒരു തോന്നല്‍ ജനിക്കുന്നതും . സമാനമായ അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കുറവാണ്

  ReplyDelete
 5. പണ്ട് അങ്ങനെ എത്രയോ തവണ പേടിച്ചിരിയ്ക്കുന്നു!

  കൊള്ളാം

  ReplyDelete
 6. വായിച്ചു നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 7. വിജനമായ സ്ഥലം...പേടി കാരണം ഇടയ്ക്കിടയ്ക്ക് ബാക്കിലെക്കും
  പിന്നെ മുന്നിലേക്കും നോക്കി നടക്കുകയാണ് .

  ഇങ്ങനെ പേടിച്ച് സ്പീഡിൽ ഓടുന്നതിനിടയ്ക്കല്ലേ വേണുവേട്ടൻ പറഞ്ഞ പൊലെ ബുദ്ധി ഉപയോഗിക്കാനുള്ള നേരം! വിശകലനം ചെയ്യാനൊന്നും നേരം കാണില്ല. ഓടടാ ഓട്ടം. തിരിഞ്ഞു നോക്കില്ല. നോക്കിയാൽ വല്ലതും 'പിടിച്ചാലോ'? ഓർമ്മകൾ കുറെ ഉണർത്തി. ആശംസകൾ.

  ReplyDelete
 8. ഇത്തിരി പൂന്തേന്‍ നുകരാന്‍ വന്ന എല്ലാവര്ക്കും ഒരു പാട് നന്ദി അഭിപ്രായം പറഞ്ഞതിനും ...

  ReplyDelete

-----നേര്‍വഴി കാണിക്കുന്നവര്‍-----