![]() |
ഓരോരുത്തരുടെ സമയം ... |
സമയമില്ലായിമയാണെന്റെ സമയം ..
ആരെയും കാത്തുനില്‍ക്കാതെ,
ആരോടും പരാതിയില്ലാതെ ,പരിഭവിക്കാതെ
ഇന്നലെകള്‍ ഇന്നിലെക്കും ,
ഇന്നുകള്‍ നാളെയിലെക്കും ,
ഇതിനിടയില്‍ ആരുമറിയാതെ ..
രാവുകള്‍ പകലുകള്‍,
സ്വപ്‌നങ്ങള്‍ മിഥ്യകള്‍,
ഇഷ്ട്ടങ്ങള്‍ അനിഷ്ട്ടങ്ങള്‍,
ആര്‍ക്കോ എന്തിനോ എവിടേക്കോ ..?
സമയമേ എനിക്കായി ഇത്തിരി കാത്താലും ...!!