Wednesday, November 9, 2011

ente faathima teacher


എന്റെ ഫാത്തിമ ടീച്ചര്‍  സുഹൃത്തുക്കളെ ഞാന്‍ നിങ്ങളെ എന്റെ ചില പഴയ കാല ഓര്‍മകളിലേക് കൊണ്ടുപോവുകയാണ്
ഒരുപാട് കാലങ്ങള്‍ക്ക് മുന്പെയുള്ള ഓര്‍മകളിലേക്ക് ...ഇതൊരു കഥയല്ല അനുഭവം മാത്രം .
ഞാന്‍ എഴാം ക്ലാസ്സില്‍ ..അമ്പലക്കുന്നത്തെ പഴയ സ്കൂളില്‍ ഓഫീസിനോട് ചേര്‍ന്നുള്ള
എഴാം ക്ലാസ്സ്‌ ..ചാക്കപ്പന്‍ മാഷ് ഞങ്ങളെ ക്ലാസ്സ്മാഷ്..ഞങ്ങള്‍ മുപ്പതിചില്വാനം കുട്ടികള്‍..
... അന്ന് വൈകിട്ട് പതിവില്ലാതെ അസബിളിക്കായി അണിനിരക്കാന്‍ അറിയിപ്പുകിട്ടി
.സ്കൂളിലെ എല്ലാകുട്ടികളും മുറ്റത്തു അണിനിരന്നു ,സ്കൂള്‍തിണ്ണയില്‍ മാഷുമാരും ടീച്ചര്‍മാരും നിരന്നു നില്‍ക്കുന്നു.
ഫാത്തിമ ടീച്ചര്‍ എല്ലാവരെയും നോക്കികൊണ്ട്‌ നിറഞ്ഞ കണ്ണുകളോടെ ഇടതു കയ്യില്‍ ഒരു തുവാലയുമായി തൂണും ചാരി നില്‍ക്കുന്നു.
താഴെ സ്കൂളിലെ കുട്ടികളും പതിവില്ലാതെ അവിടെയുണ്ട് ..എല്ലാവരുടെ മുഖത്തും അതിയായ ജിക്ഞ്ഞാസ
എന്തോ സംഭവമുണ്ട് ..എന്താണ്..?
സ്കൂള്‍ ലീടെരുടെ കവാതിനു ശേഷം ആദ്യമായി ചാക്കപ്പന്‍ മാഷ് പ്രസംഗം തുടങ്ങി ..പ്രിയപ്പെട്ട കുട്ടികളെ
നമ്മുടെ പ്രിയങ്കരിയായ നമ്മുടെ എല്ലാമെല്ലാമായ നമ്മുടെ ഫാത്തിമ ടീച്ചര്‍ ഇന്നത്തോടെ ഇവിടെനിന്നു
പിരിഞ്ഞു പോവുകയാണ് അവര്‍ക്ക് നിങ്ങളെ കാണാനും നിങ്ങളോട് വിട ചോദിക്കാനും വേണ്ടിയാണു ഈ
അസംബിളി ഇന്ന് വിളിച്ചു ചേര്‍ത്തത് ....അദ്ദേഹം വീണ്ടും എന്തൊക്കെയോ പറഞ്ഞു ,എന്റെ മനസ്സില്‍
അതൊന്നുമില്ല,എന്റെ ചിന്തകള്‍ എവ്ടെയോക്കെയോ പറന്നു നടക്കുന്നു ..പിന്നെ പൂമണി മാഷ് ,പണിക്കര്‍ മാഷ് ,
ഒന്നുരണ്ടു ടീച്ചര്‍മാരും പ്രസംഗിച്ചു ...അപ്പോഴൊക്കെ എന്റെ ശ്രദ്ധ ഫാത്തിമ ടീച്ചരിലായിരുന്നു..
ഞാനേറെ ഇഷ്ടപെടുന്ന എന്നെ "എന്താടാ വള്ളികുട്ടി "എന്ന് മാത്രം
സ്നേഹത്തോടെ വിളിക്കുന്ന ,എനിക്ക് ആദ്യാക്ഷരം നാവില്‍ പകര്‍ന്ന എന്റെ പ്രിയപ്പെട്ട ടീച്ചര്‍... അവരെ മൂക്കിന്‍ തുമ്പിലെ
ആ കറുത്ത പുള്ളി എന്നും ആശ്ചര്യത്തോടെ നോക്കികാണുന്ന എനിക്ക്, ഈ വിട പറയല്‍ചടങ്ങ് വല്ലാത്ത
നൊമ്പരമായി എന്നിലെക്കിറങ്ങാന്‍ തുടങ്ങി ..സങ്കടം കൊണ്ടെന്റെ ചങ്ക് വരണ്ടു, തൊണ്ട മുഴുവന്‍ വേദനകൊണ്ട് വിങ്ങി.
എല്ലാരുടെയും പ്രസംഗം കഴിഞ്ഞു....ടീച്ചര്‍ പതിയെ എണിറ്റു മൈക്കിനടുതെക്ക് വന്നു എല്ലാവരെയും ഒന്ന് നോക്കി
പിന്നെ തുടങ്ങി...എന്റെ മക്കളെ ..ഒരുവിങ്ങിപോട്ടല്‍.. അടക്കാന്‍ കഴിയാതെ ..കണ്ണില്‍ നിന്നും കണ്ണീര്‍ കുടുകുടുന്നനെ ചാടി.
എല്ലാരും മുഖം പൊത്തി വിങ്ങിപൊട്ടി .ടീച്ചര്‍ തുവലയെടുത്തു മുഖം തോത്തി മുക്ക് പിഴിഞ്ഞ് വീണ്ടും തുടര്‍ന്നു..
നിങ്ങളെന്റെ മക്കളാണ് നിങ്ങളെ പിരിയുന്ന കാര്യം ..വീണ്ടും കരച്ചില്‍ മുഖം കണ്ണിരില്‍ കുതിര്‍ന്നു .
.ഒപ്പം മിക്കവാറും എല്ലാകുട്ടികളും...കരയാന്‍ കഴിയാതെ വിങ്ങിപൊട്ടി വിറയാര്‍ന്നു ഞാന്‍,
എന്റെ തോണ്ടയാകെ വേദന , തൊണ്ടപൊട്ടും പോലെ ...ഒന്നും മിണ്ടാന്‍ കഴിയാതെ ഞാന്‍..
പിന്നെയും എന്തൊക്കെയോ അവര്‍ പറഞ്ഞു ..സ്നേഹത്തോടെ കുട്ടികള്‍ക്ക് കുറെ ഉപദേശങ്ങള്‍ ..ഒരു പാട്
സഹപ്രവര്തകര്‍ക്കായി ഒരുപാട് നന്നിവാക്കുകള്‍,അവസാനം കണ്ണിരോപ്പി തളര്‍ന്നു കസേരയിലെക്കിരുന്നു.
പിന്നെ ജനഗണമന ..ഞങ്ങള്‍ വരി വരിയായി ക്ലാസ്സ്‌ മുറിയിലേക്ക് .....

No comments:

Post a Comment

-----നേര്‍വഴി കാണിക്കുന്നവര്‍-----