Monday, January 9, 2012

വീണ്ടും ചില നാട്ട് വിശേഷങ്ങള്‍...

 ബുധനാഴ്ച...
      എസ്റ്റേറ്റില്‍ കൂലി കിട്ടുന്ന ദിവസം. അന്നും ഇന്നും ഈ ദിനം  നാട്ടുകാര്‍ക്ക്
 സന്തോഷത്തിന്റെ ദിനം  തന്നെ..ആ കാലത്ത് മിക്കവാറും എല്ലാ വിടുകളിലും
ദിവസങ്ങളില്‍ മാത്രം സുഭിക്ഷ മായി ഭക്ഷണം കിട്ടുന്ന സമയം......ഒപ്പം ചന്തയും ..
                            ഒരു  ബുധനാഴ്ച ..വണ്ടൂര്‍ റോഡിന്‍റെ ഓരം ചേര്‍ന്ന് നിര്‍ത്തിയിട്ട
 ബസ്സിന്റെ ഇരു വാതിലിനു ചുറ്റും തിക്കി തിരക്കി ഒരുപാട് പേര്‍ ,ബസ്സ്‌ നിറയെ ആളുകള്‍
മിക്കവാറും ആളുകള്‍ ചന്തയിലേക്ക് .അങ്ങ് മിങ്ങും ഏറെ പേര്‍ സൈകിളിലും നടന്നും നീങ്ങുന്നു .
യുസുഫ്ക്ക ബസ്സിലേക്ക് കൈ ചൂണ്ടി "വണ്ടൂര്‍ മഞ്ചേരി ..കേറാനുള്ളവര്‍ പെട്ടന്ന് പെട്ടന്ന്"
 വിളിച്ചു പറയുന്നു ,കുറച്ചപ്പുറത്ത് ഒരു പെട്രോള്‍ ജീപ്പിന്റെ സെല്ഫടിക്കുന്ന ശബ്ദം..
 സൈക്ലിന്റെ ബെല്ലടിയും ആളുകളുടെ കലപില ശബ്ദവും വണ്ടികളുടെ ഹോണ്ണടിയും .. മൂന്നും കൂടിയോടം ആകെപ്പാടെ ശബ്ദ മുഖരിധം .. റോഡിന്‍റെ സൈഡിലൂടെ  ഉപ്പാന്റെ കയ്യില്‍ തൂങ്ങി
വള്ളി നിക്കറും കുപ്പായവും കയ്യില്‍ ഒരു സഞ്ചിയുമായി പത്തു വയസുകാരന്‍കൌതുക
 കാഴ്ചകള്‍ കണ്ടു  അമ്പരന്ന ചിന്തകളുമായി  അങ്ങാടി ചന്തയിലേക്ക് നടക്കുകയാണ്.
                          വണ്ടൂര്‍ റോഡിന്‍റെ വലതു ഭാഗത്ത്‌ പഴയ അര്‍ബന്‍ ബേങ്ക് കെട്ടിടം,
മുന്നില്‍  ചെറിയൊരു മതില് ‍നടുക്കായി ഒരു ഗയിറ്റ്‌ ,ഉള്ളിലേക്ക് കേറൂന്നിടത് വലിയൊരു ഗ്രില്‍
മതിലിനപ്പുറത്ത് റോഡിലേക്ക്പകുതി  തള്ളി ഒരു പൊട്ട കിണര്..അതിനടുത്തായി ഒന്നുരണ്ടു ജീപ്പുകള്‍ ..കിണറ്റിന്‍ പടവിലിരുന്നു രണ്ടുമൂന്നു പേര്‍  തമാശകള്‍ പറഞ്ഞു ചിരിക്കുന്നു .
റോഡിന്റെ വലതുഭാഗത്ത്‌ നീണ്ട മുള്വേലിക്കപ്പുറത്ത് ഇടതിങ്ങി നില്‍ക്കുന്ന
കമുങ്ങിന്‍ തോട്ടം ..ഇടതു ഭാഗത്ത്‌ നിറയെ താളും ,പുല്ലും ഒരു പനയും.വെള്ളകെട്ടില്‍നിന്നു തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍,വലിയ പാലമാരത്തിന്‍ അപ്പുറത്ത് വാസുവേട്ടന്റെ വര്‍ക്ക്ഷോപ്പ്.അതിനു മുന്നിലൂടെ റോഡിലേക്ക് കല്ലുകള്‍ പാകിയ വഴി .
          അവിടം മുതല്‍ ചെറിയകയറ്റം എതിര്‍ വശത്ത്പുഴയിലെക്കിറങ്ങാന്‍ 
കുത്തനെയുള്ളചെറിയൊരു വഴി,അതിനടുത് മോട്ടോര്‍ പുര .തൊട്ടു തന്നെ ഇടതൂര്‍ന്ന
പടര്‍ന്നു നില്‍ക്കുന്ന വലിയൊരു മരം,ഇടതു വശത്ത് രണ്ട്മൂന്ന് പനകള്‍ ..അപ്പുറത്ത് 
ചെറിയമരത്തിലേക്ക്പടര്‍ന്നു കയറിയ വെള്ളിലകള്‍ കാറ്റില്‍ ആടിക്കളിക്കുന്നു.
വെളുത്ത്തിളങ്ങുന്ന ആ ഇലകള്‍കാണാന്‍ നല്ല ഭംഗി ..ഇവിടം മുതല്‍  കാളികാവ്
പാലത്തിന്റെ തുടക്കം .
                             പാലത്തിന്റെ കൈവരിയുടെ മുകളിലേക്കും താഴേക്കും കേറിയും ഇറങ്ങിയും പിന്നെ പുഴയിലേക്ക് കൌതുകത്തോടെ നോക്കിയും നടക്കുകയാണ് ഞാനെന്ന ആപത്തുവയസുകാരന്‍. പാലത്തിന്റെ കൈവരിയില്‍ കൈ താങ്ങി എന്തോ ഓര്‍ത്തു നില്‍ക്കുന്ന ഉപ്പ . എന്തോ പറയാനുള്ള പുറപ്പാട് എന്ന് മുഖം കണ്ടാല്‍ അറിയാം ...
പഴകാല ചരിത്രങ്ങള്‍ പറയാന്‍ ഉപ്പയ്ക്ക് എന്നും ഏറെ ഇഷ്ട്ടം..കേള്‍ക്കാന്‍ എനിക്കും  ..
ആ മുഖത്തേക്ക് തന്നെ നോക്കി ഞാന്‍ നിന്നു.ആ മനസ്  എനിക്ക് മുന്നില്‍ തുറക്കുകയാണ് .
കേള്‍ക്കാനായി ഞാന്‍ കാതോര്‍ത്ത്‌ നിന്നു . ഉപ്പ പറയാന്‍ തുടങ്ങുകയാണ് ..!!!
               നിനക്കറിയോ ഈ പാലത്തിനു നമ്മുടെ കുടുംബവുമായിയുള്ള ബന്ധം..???
കേട്ടോളൂ ..
           പണ്ട് ..കുറെയേറെ കാലം മുന്‍പ്..അന്ന് ലോറിയുള്ള ചുരുക്കം ചില ആള്കളില്‍ പെട്ട ഒരാളായിരുന്നു നിന്റെ വല്യുപ്പ ....അന്നത്തെ കാലത്ത് പുല്ലങ്ങോട്ടെ എസ്റ്റേറ്റില്‍ നിന്നും 
ഒട്ടുപാലും മറ്റും കൊച്ചിയിലെക്കോ മറ്റോ കൊണ്ട് പോയിരുന്നത് ആ ലോറിയില്‍ ആയിരുന്നു .
ഒരു ദിവസം ലോഡുമായി പോകുന്ന വണ്ടിയില്‍ വഴിയില്‍  നിന്നും ഒരു സ്വാമി കേറി ..
ലോഡുമായി കാളികാവ്  പാലം കേറിയ ലോറി പാലം മുറിഞ്ഞു പുഴയിലേക്ക് മറിഞ്ഞു .
വിധി എന്നല്ലാതെ എന്ത് പറയാന്‍ ..? അവനവന്റെ വിധി നമുക്ക് തടുക്കാന്‍ പറ്റില്ലല്ലോ .
ആ സ്വാമി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിചൂ ,പിന്നെ ഒരുപാട് പ്രശ്നങ്ങള്‍,
 പ്രയാസങ്ങള്‍... ആ സംഭവത്തിന്‌ ശേഷമാണ് നാം ഇങ്ങിനെയായത്
പിന്നീടാണ്‌  ഈ പാലം വന്നതും .   ഉപ്പ പറഞ്ഞു നിറുത്തി ...
                    ആ കണ്ണുകള്‍ നിഞ്ഞു തുളുബിയിരുന്നു .


           എന്റെ നാടിനെ എനിക്കെങ്ങിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും ..
എന്നെ ഞാനാക്കിയത്  ഇവിടെയാണ് ..ഈ പുഴ എന്റെ കുടുംബത്തില്‍ പെട്ടതാണ്,
ഈ അങ്ങാടിയും റോഡുകളും എന്റെ പൂര്‍വികരുടെ കാല്പാടുകള്‍ പതിഞ്ഞതാണ്,
അതെനിക്ക് വഴികാട്ടിയല്ലേ ..? ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവരാണ്
എന്റെ സ്വന്തത്തെ പോലെ,എന്റെ കൂടെ പിറപ്പിനെ പോലെ..ഞാനെന്റെ നാടിനെ  
സ്നേഹിക്കുന്നു എന്നും എപ്പോഴും ...
                    ഞങ്ങള്‍ വീണ്ടും  നടക്കുകയാണ് ...ചന്തയിലേക്ക് ...







18 comments:

  1. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്
    നമ്മുടെ നാടിന്റെ സ്മരണകള്‍..

    നന്നായ് പറഞ്ഞു അഷ്റഫ് ഭായ്!

    ReplyDelete
  2. ഈ നാട്ടു വിശേഷം നന്നായി പറഞ്ഞു ,,, അഷറഫ്‌ മാനു..
    പഴയ ചില സ്മരണകളിലെക്ക് കൂട്ടി കൊണ്ട് പോയതിനു ആശംസകള്‍

    ReplyDelete
    Replies
    1. വേണുവേട്ടാ ..നന്ദി ..ഈ പ്രോല്‍സാഹനം മറക്കിലാട്ടോ ..

      Delete
  3. കുറച്ചു കാലം മെഡിക്കല്‍ റിപ്രസെന്റ്റെടീവ് ആയി എല്ലാ വെള്ളിയാഴ്ചയും വണ്ടൂരില്‍ വരാറുണ്ടായിരുന്നു..ഓര്‍മ്മ കുറിപ്പ്‌ നന്നായിട്ടുണ്ട്..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഷാജി സാബ് ..കളികാവിലും പറ്റിയാല്‍ വരിക ..

      Delete
  4. എന്റെ നാടിനെ എനിക്കെങ്ങിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും ....

    അറിയാത്ത സമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം അറിയുന്ന എന്റെ നിളയാണ് എന്ന് എം.ടി പറഞ്ഞത് ഓര്‍ക്കുന്നു...- എഴുതുക അഷ്റഫ്. ഇനിയും എഴുതുക.

    - ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നല്ലതാണ് എന്നൊരു അഭിപ്രായം കൂടി ഉണ്ട്.

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ട ..എന്റെ നാട്ടറിവ് കാണാന്‍ വന്നതിനു നന്ദി ..

      Delete
  5. ഈ പുഴ എന്റെ കുടുംബത്തില്‍ പെട്ടതാണ്,
    ഈ അങ്ങാടിയും റോഡുകളും എന്റെ പൂര്‍വികരുടെ കാല്പാടുകള്‍ പതിഞ്ഞതാണ്,
    അതെനിക്ക് വഴികാട്ടിയല്ലേ ..? ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവരാണ്
    എന്റെ സ്വന്തത്തെ പോലെ,എന്റെ കൂടെ പിറപ്പിനെ പോലെ..ഞാനെന്റെ നാടിനെ
    സ്നേഹിക്കുന്നു എന്നും എപ്പോഴും ...
    "നാട്ടിനെ സ്നേഹിച്ചുകൊണ്ടുതന്നെ" എഴുത്തിന് തുടക്കമിട്ടത് വളരെ നന്നായി
    ഇനിയും ഒരുപാട് എഴുതുക
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി artof wave ഒരു പാട് നന്ദി ..

      Delete
  6. നമ്മളെ പുഴ നമ്മോടു ഒരു പാട് കഥ പറയുന്നുണ്ട് ചെത്ത് വഴിക്കടവ് മുതല്‍ താഴെ കെട്ടുവരെ ഉള്ള സ്ഥലത്തിനു എയുതിയാല്‍ തീരാത്ത അത്ര കഥകള്‍ ഉണ്ട് പറയാന്‍ സഭ്യവും അസഭ്യവും ആയിട്ട്
    മാനുവിന്റെ ഈകുറി പ്പ് വീണ്ടും ബാല്യത്തിലേക്ക് നടത്തി പിന്നെ നമ്മുടെ യൂസഫ്‌ ഇക്കാനെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു

    ReplyDelete
  7. നാട്ടുവിശേഷങ്ങൾ നന്നായിട്ട്ണ്ട്..!
    കുറച്ചു കൂടി'ടച്ചിംഗ്' ആക്കാം.
    എഴുത്ത് തുടരുക.
    ആശംസകളോടെ..പുലരി

    ReplyDelete
  8. ഒരുപാട് നന്ദി കൃഷ്ണന്‍ ..സാബേ..

    ReplyDelete
    Replies
    1. വായിച്ചു..നാട്ടു വിശേഷങ്ങൾ അതിഭാവുകത്വമില്ലാതെ പറഞിരിക്കുന്നു. ഇനി മൂതൽ എല്ലാ പോസ്സ്റ്റുകളും വായിക്കാ‍ൻ വരാം അതിന് വേണ്ടി ഫോളോ ചെയ്യ്ത് കഴിഞ്ഞു.. :)

      word verification ozhivakkiyal commentidan sugamavum... please

      Delete
  9. എന്റെ നാടിനെ എനിക്കെങ്ങിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും ...എല്ലാര്‍ക്കും അങ്ങനെ തന്നാണ് ല്ലേ ...!
    നാടിനെ കുറിച്ചു പറഞ്ഞാല്‍ തീരാത്ത കഥകള്‍ ഇനിയും കാണൂല്ലോ പോരട്ടെ ഇങ്ങട്ട് ...!


    sign In ചെയ്തു settings ല്‍ പോയി comments എടുത്തു word verification എന്ന സ്ഥലത്ത് No ആക്കി Save ചെയ്യുക

    ReplyDelete
  10. നന്ദി കുഞ്ഞുമോളെ ..കാണാന്‍ വന്നതിനും വഴി കാട്ടി തന്നതിനും നന്ദി ..ഒരുപാട് ..word verification ഒഴിവാക്കാം ..

    ReplyDelete
  11. എന്റെ നാടിനെ എനിക്കെങ്ങിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും ..
    എന്നെ ഞാനാക്കിയത് ഇവിടെയാണ് ..ഈ പുഴ ,
    ഈ അങ്ങാടിയും റോഡുകളും എന്റെ പൂര്‍വികരുടെ കാല്പാടുകള്‍ പതിഞ്ഞതാണ്,
    ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവരാണ്
    എന്റെ സ്വന്തത്തെ പോലെ,എന്റെ കൂടെ പിറപ്പിനെ പോലെ..ഞാനെന്റെ നാടിനെ
    സ്നേഹിക്കുന്നു എന്നും എപ്പോഴും ...
    നഷ്ടപ്പെടുത്തതിരിക്കാം, നാടിന്റെ നന്മകള്‍..

    ReplyDelete
  12. എല്ലാര്‍ക്കും ഉണ്ട് അവരവരുടെ നാടിനെ കുറിച്ച് ഒരു പാട് പറയാന്‍ ..
    നന്നായി ഈ ഗ്രാമ വര്‍ണ്ണന

    ReplyDelete

-----നേര്‍വഴി കാണിക്കുന്നവര്‍-----